ആരോഗ്യസ്ഥിതി തൃപ്തികരമെങ്കില്‍ രാമചന്ദ്രന് പൂരത്തിനിറങ്ങാമെന്ന് ജില്ലാ കളക്ടര്‍

Jaihind Webdesk
Friday, May 10, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ പൂരത്തിന് ഇറങ്ങുന്നതില്‍ തടസമില്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ. രാമചന്ദ്രന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ച് അനുകൂലമാണെങ്കില്‍ പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കും. മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘം നാളെ ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും.

ചടങ്ങിനെത്തുന്ന ആളുകളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും. ആന നില്‍ക്കുന്നിടത്തുനിന്ന് സുരക്ഷിത അകലം പാലിച്ച് ആളുകളെ നിര്‍ത്താനും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ തീരുമാനിച്ചു. ആന നില്‍ക്കുന്ന ഇടത്തുനിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താനും കലക്ടറുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു.

അതേ സമയം തീരുമാനത്തിന് പിന്നാലെ തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കുമെന്ന് ഉടമകളും വ്യക്തമാക്കി. സർക്കാർ പറയുന്ന ഏതു നിർദേശത്തോടും സഹകരിക്കുമെന്നും ആന ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കി.