തൃശൂർ ജില്ലയിലെ നഴ്സുമാരുടെ സമരത്തില്‍ ഇടപെട്ട് കളക്ടർ; ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമ്പൂർണ്ണ പണിമുടക്കെന്ന് യുഎന്‍എ

Jaihind Webdesk
Wednesday, August 2, 2023

തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർക്കാൻ കളക്ടറുടെ ഇടപെടൽ. യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (UNA) കളക്ടര്‍ ചര്‍ച്ച നടത്തി. നൈൽ ആശുപത്രിയിലെ തൊഴിൽ തർക്കത്തിൽ ഇടപെടുമെന്നും നഴ്സുമാരെ മർദിച്ച ആശുപത്രി ഉടമക്കെതിരായ പരാതി സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് അന്വേഷിക്കുമെന്നും കളക്ടർ ഉറപ്പ് നല്‍കി. അതേസമയം ഒരാഴ്ചയ്ക്കുള്ളില്‍ നൈല്‍ ആശുപത്രി എം.ഡി ഡോ. അലോക് വർമ്മയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഓഗസ്റ്റ് 10 മുതൽ തൃശൂർ ജില്ലയിൽ സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് യുഎൻഎ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ അറിയിച്ചു.