കോഴിക്കോട് : ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവും പ്രശസ്ത കായിക പരിശീലകനുമായ ഒ.എം നമ്പ്യാര്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പി.ടി ഉഷയുടെ പരിശീലകനെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്.
സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. സൈനിക സേവനത്തിന് ശേഷം കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി.ടി ഉഷയ്ക്ക് പരിശീലനം നല്‍കി. തന്‍റെ കായിത ജീവിതത്തില്‍ ഉഷയെപ്പോലെ മികച്ച മറ്റൊരു അത്‌ലറ്റിനെ കണ്ടിട്ടില്ലെന്നായിരുന്നു നമ്പ്യാരുടെ അഭിപ്രായം.
രണ്ട് ഒളിമ്പിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പരിശീലകനായി പങ്കെടുത്തു. 2005ല്‍ ഹൈദരാബാദ് സെന്‍റ് സ്റ്റീഫന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സീനിയര്‍ പരിശീലകനായും സേവനമനുഷ്ഠിച്ചു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.