‘കിട്ടുമെന്ന് പ്രതീക്ഷ’: എകെജി സെന്‍റര്‍ പടക്കമേറില്‍ ‘നനഞ്ഞ’ മറുപടിയുമായി മുഖ്യമന്ത്രി

Jaihind Webdesk
Tuesday, July 26, 2022

തിരുവനന്തപുരം: എകെജി സെന്‍റര്‍ പടക്കമേറ് സംബന്ധിച്ച ചോദ്യത്തിന് ‘നനഞ്ഞ’ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി.

“എകെജി സെന്‍റർ ആക്രമണക്കേസിൽ പ്രതികളെ കിട്ടാത്തതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. അവർ ഗൗരവത്തോടെ അന്വേഷണം നടത്തുകയാണ്. വേഗത്തിൽ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്” – മുഖ്യമന്ത്രി പറഞ്ഞു.

എകെജി സെന്‍ററിന് പടക്കമെറിഞ്ഞ് 26 ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനായിട്ടില്ല. പോലീസ് 24 ദിവസം അന്വേഷിച്ചിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാതിരുന്നതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. പടക്കമേറ് സിപിഎമ്മിന്‍റെ തന്നെ തിരക്കഥയായതിനാലാണ് പ്രതിയെ കിട്ടാത്തതെന്ന ആക്ഷേപം ശക്തമാണ്.