മുഖ്യമന്ത്രിക്കെതിരെ ഗൂഡാലോചന കുറ്റത്തിന് കേസെടുക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് പ്രശ്നങ്ങള്‍ അരങ്ങേറുമ്പോള്‍ ഒരു യുവതിയെ എങ്കിലും ദർശനം നടത്തിക്കണമെന്ന് കർശന നിർദേശം നൽകിയാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഡാലോചന കുറ്റത്തിന്  കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക്  യുവതിയെ പോലീസ് സംരക്ഷണയിൽ കൊണ്ട്പോയതിൽ ഗൂഡാലോചനയുണ്ട്. എന്ത് വില കൊടുത്തും ഒരു യുവതിയെ എങ്കിലും സന്നിധാനത്ത് കയറ്റണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ജാഗ്രതയില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.

ബ്രാൻഡ് ഷർട്ടിട്ട് ബീഫ് മേള നടത്തിയാൽ സി.പി.എമ്മിന് മുസ്ലിം സംരക്ഷകരാവാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്ര രാമചന്ദ്രൻ കൂട്ടിചേർത്തു.

മുഖ്യമന്ത്രി പണപിരിവു നടത്തുന്നതിനോട്  വിയോജിപ്പില്ല. പക്ഷെ പോയ സമയത്തെകുറിച്ചാണ് അഭിപ്രായ വ്യത്യാസം.  പിരിച്ച പണത്തെകുറിച്ച് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

https://www.youtube.com/watch?v=0PAG6WCpTS4

pinarayi vijayanmullappally ramachandran
Comments (0)
Add Comment