ജൂലൈ ഒന്ന് മുതല്‍ മെഡിക്കൽ വിദ്യാർത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും ; വനികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം

Jaihind Webdesk
Tuesday, June 22, 2021

ജൂലൈ 1മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസ്സ്‌ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി ക്ലാസുകള്‍ ആരംഭിക്കാം.
18 മുതല്‍വ23 വയസ് വരെയുള്ളവർക്കാണ്  മുൻഗണന. സ്കൂൾ അധ്യാപർക്കും വാക്സിൻ നല്‍കുന്നതില്‍ മുൻഗണന നല്‍കും. 24 മുതൽ ഒരാഴ്ചത്തേക്ക് കൂടി ലോക്ക് ഡൌൺ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംതരംഗത്തിലെ വ്യാപനം കുറയുന്നതിന് മുന്നേ മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. എത്ര നാൾ മൂന്നാം തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കാന്‍ കഴിയും എന്നത് പ്രവചിക്കാന്‍ കഴിയില്ല. കൊവിഡ് വൈറസിന്  നിരന്തരം വകഭേദം ഉണ്ടാകുന്നതിനാല്‍ കർശന നിയന്ത്രണം വേണം. കൊവിഡ് ഡെല്‍റ്റ വൈറസിനാണ് ഇപ്പോള്‍ വകഭേദം സംഭവിച്ചിരിക്കുന്നത്. ചൊവ്വ വ്യാഴം ദിവസങ്ങളില്‍ ബാങ്കുകൾ പ്രവർത്തിക്കും എന്നാൽ പൊതു ജനങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ആരാധനാലയങ്ങൾ നിയന്ത്രണതോടെ തുറക്കാം. 15 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കു. ടെലിവിഷന്‍ ഷൂട്ടിംഗ് അംഗങ്ങള്‍ കുറച്ച് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാതാപിതാക്കൾ പെൺകുട്ടികളെ വില്‍പന ചരക്കാക്കി  മാറ്റരുത് .വനിതകൾക്ക് എതിരെ ഉള്ള അതിക്രമം ഉണ്ടായാല്‍ നടപടിക്ക് പ്രത്യേക സംവിധാനം. സ്ത്രീധന പീഡനം തെളിഞ്ഞാല്‍ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ  ലഭിക്കും. 9497900999, 9497900286, 9497996992 എന്നീ നമ്പറുകളില്‍ വിളിച്ച് പരാതികള്‍ രേഖപ്പെടുത്താം.  കൺട്രോൾ റൂമിന്‍റെ സ്റ്റേറ്റ് നോഡൽ ഓഫീസറായി പത്തനംതിട്ട എസ്പി ആർ നിശാന്തിനിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു