ശബരിമലയിൽ മുഖ്യമന്ത്രി രാഷ്ട്രീയ തന്ത്രജ്ഞത കാണിച്ചില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Monday, November 12, 2018

ശബരിമലയിൽ മുഖ്യമന്ത്രി രാഷ്ട്രീയ തന്ത്രജ്ഞത കാണിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും  കെ.പി.സി.സി പ്രസിഡന്‍റ് പാലക്കാട്ടെ കോങ്ങാട് പറഞ്ഞു. ഷാനിമോൾ ഉസ്മാൻ നയിക്കുന്ന മേഖലാ ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ ഉപയോഗപ്പെടുത്തി ശബരിമല വിഷയത്തെ എങ്ങിനെ പാർട്ടിക്ക് അനുകൂലമാക്കമെന്നാണ് പിണറായിവിജയൻ നോക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കെപിസിസി ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന മേഖല ജാഥയുടെ ഉദ്ഘാടനം പാലക്കാട്ടെ കോങ്ങാട് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റൻ രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാന് പതാക കൈമാറി കെപിസിസി പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻറ് വി.കെ ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, കെപിസിസി, ഡിസിസി, പോഷകസംഘടനാ ഭാരവാഹികൾ  എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.

നാളെ രാവിലെ ഒമ്പതിന് പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത് നൽകുന്ന സ്വീകരണം മുൻ എംപി വി.എസ് വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര പ്രവേശന വിളംബരത്തിൻറെ എൺപത്തിരണ്ടാം വാർഷികാഘോഷവും ഇതോടൊപ്പം നടക്കും. വൈകീട്ട് 3.30ന് ആലത്തൂരും, അഞ്ചിന് കുളപ്പുള്ളിയിലും സ്വീകരണം ഏറ്റുവാങ്ങും.