
കണ്ണൂർ പഴയങ്ങാടിയിൽ കൊട്ടി കലാശത്തിനിടെ സംഘർഷം.എൽ ഡി എഫ് പ്രവർത്തകർ യു ഡി എഫ് പ്രവർത്തകരെ അക്രമിച്ചു. യുഡിഎഫ് പ്രചാരണ വാഹനത്തിൽ കയറി സി പി എം പ്രവർത്തകരുടെ അക്രമം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി മുബാസ് സി എച്ചിന് സി പി എം ആക്രമണത്തിൽ തലയ്ക്ക് പരിക്ക് .മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ പൊലീസുകാരനും പരിക്ക് പറ്റി.