‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും’ ; കൊടകരയില്‍ ഒളിയമ്പെയ്ത് സി.കെ പദ്മനാഭന്‍

Jaihind Webdesk
Saturday, June 5, 2021

 

കണ്ണൂര്‍ : കൊടകര കുഴൽപ്പണക്കേസില്‍ പാര്‍ട്ടിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സി.കെ പദ്മനാഭന്‍. ഉപ്പു തിന്നവൻ വെള്ളം കുടിക്കും, അത് പ്രകൃതിനിയമമാണെന്നായിരുന്നു പത്മനാഭന്‍റെ പ്രതികരണം. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായതായും സി.കെ പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. കുഴല്‍പ്പണ ആരോപണത്തില്‍ ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കടുത്ത പ്രതിരോധത്തിലായിരിക്കുന്നതിനിടെയാണ് ആരുടെയും പേരെടുത്ത് പറയാതെ സി.കെ പത്മനാഭന്‍റെ പ്രതികരണം.