സിഐടിയു ഭീഷണി : സംരഭകന്‍ ബിസിനസ്സ് ഉപേക്ഷിച്ച് തിരികെ ഗള്‍ഫിലേക്ക്

കണ്ണൂർ മാതമംഗലത്തെ സിഐടിയു തൊഴിലാളികളുടെ ഭീഷണിക്കും അക്രമത്തിനും ഇരയായ സ്ഥാപന ഉടമ അഫ്സൽ സ്വന്തം ബിസിനസ്സ് ഉപേക്ഷിച്ച് വീണ്ടും പ്രവാസ ജീവിതത്തിലേക്ക്. ശനിയാഴ്ച ആണ് അഫ്സൽ അബുദാബിയിലേക്ക് പോയത്. സി ഐ ടി യു പ്രവർത്തകരിൽ നിന്ന് ജീവന് ഭീഷണി ഉള്ളത് കൊണ്ടാണ് വിദേശത്തേക്ക് പോയതെന്ന് അഫ്സൽ കുഴിക്കാട്ട്. അവർ തന്നെ കൊല്ലാൻ പോലും മടിക്കില്ലെന്നും അഫ്സൽ. സിഐടിയു തൊഴിലാളികളുടെ ഭീഷണി കാരണം മാതമംഗലത്ത് അഫ്സൽ നടത്തിയിരുന്ന എജെ സെക്യൂർ ടെക് ഐടി സൊലൂഷൻസ് എന്ന സ്ഥാപനം രണ്ടാഴ്ച മുൻപാണ് പൂട്ടിയത്.

സിഐടിയു ചുമട്ടുതൊഴിലാളികൾ ഉപരോധസമരം നടത്തിയ എസ് ആർ അസോസിയേറ്റ്സിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിന് സിഐടിയു പ്രവർത്തകർ അഫ്സലിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ക്രൂരമായി മർദ്ദനമേറ്റ അഫ്സലിന്‍റെ പരാതിയിൻമേൽ പൊലീസ് കേസ്സെടുത്തിരുന്നു.എന്നാൽ മർദ്ദിച്ച പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

സിഐടിയു പ്രവർത്തകരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ അഫ്സൽ മാതമംഗലത്ത് നടത്തിയിരുന്ന എ ജെ സെക്യൂർ ടെക് ഐടി സൊലൂഷൻസ് എന്ന സ്ഥാപനം പൂട്ടിയിരുന്നു.അമ്പത് ലക്ഷത്തോളം മുതൽ മുടക്കിയാണ് അഫ്സൽ .രണ്ട് വർഷം മുൻപാണ് അഫ്സൽ വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച പണവുമായി നാട്ടിലേക്ക് വന്ന് സ്വന്തം നാട്ടിൽ എജെ സെക്യൂർ ടെക് ഐടി സൊലൂഷൻസ് എന്ന സ്ഥാപനം ആരംഭിച്ചത്. സിഐടിയു തൊഴിലാളികളുടെ ഭീഷണി തുടർന്നതോടെയാണ് അഫ്സൽ സ്ഥാപനം പൂട്ടിയത്.

സി ഐ ടി യു ഭീഷണി സ്ഥാപനം പൂട്ടിയിട്ടും തുടരുന്ന സാഹചര്യത്തിലാണ് അഫ്സൽ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് കടന്നത്. സി ഐ ടി യു പ്രവർത്തകരുടെ ഭീഷണി ഉള്ളതിനാലാണ് നാട്ടിൽ നിന്ന് വിദേശത്തേക്ക് വരേണ്ടി വന്നതെന്ന് അഫ്സൽ പറഞ്ഞു. അഫ്സലിനെ മർദ്ദിച്ചതിന് 10 സി ഐ ടി യു പ്രവർത്തകർക്ക് എതിരെ കേസ്സെടുത്തിരുന്നു.എന്നാൽ മറ്റു നടപടികൾ ഉണ്ടായില്ല.

തന്‍റെ ബാധ്യതകൾ തീർക്കാനും സ്വപ്നങ്ങൾ പൂവണിയിക്കാനും ഒരേ ഒരു വഴി മാത്രം പ്രവാസി ജീവിതം വീണ്ടും തുടങ്ങുക എന്നത് മാത്രമായി അഫ്സലിന്‍റെ മുന്നിൽ.വിദേശത്ത് പോയി സ്വരൂപിച്ച സമ്പാദ്യം കൊണ്ട് തന്‍രെ കൊച്ചു സ്വപ്നങ്ങൾ സഫലീകരിക്കൻ മാതമംഗല ത്ത് തുടങ്ങിയ ബിസിനസ് ഉപേക്ഷിച്ച് അഫ്സൽ യുഎഇ യിലെത്തി.

Comments (0)
Add Comment