തിരുവനന്തപുരത്ത് അതിജീവന സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ അശ്‌ളീലഭാഷയില്‍ അപഹസിച്ച് സിഐടിയു നേതാക്കള്‍ വീണ്ടും. കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ച സംഭവത്തെ കുറിച്ചാണ് സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് അപഹസിച്ചത്. ഇയാളുടെ വഷളത്തരം നിയമസമഭയിലും പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ ഇതുവരെ ആരോഗ്യമന്ത്രി പോലും ഈ പ്രസ്താവനയ്‌ക്കെതിരേ എത്തിയിട്ടില്ല.
സുരേഷ് ഗോപി സമരത്തിലിരിക്കുന്ന എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ലെന്നാണ് സിഐടിയുവിന്റെ നേതാവിന്റെ പ്രസംഗം.കുട കൊടുക്കുന്നതിന് പകരം ഓണറേറിയം കൊടുക്കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടു കൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍ കെ എന്‍ ഗോപിനാഥ് ചോദിച്ചു.
സിഐടിയുവിന്റെ പരാമര്‍ശത്തെില് വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സാംസ്‌ക്കാരിക നായകരെന്നു വിളിക്കപ്പെടുന്നവരോ സ്ത്രീപക്ഷ ചിന്തകരോ ഇതേക്കുറിച്ച് മിണ്ടുന്നില്ല. എല്ലാവരുടേയും വായില്‍ പഴം തിരുകിയിരിക്കുകയാണ്. ആശാവര്‍ക്കമാരുടെ സമരത്തെ സിഐടിയു നേതാവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എളമരം കരീമും നേരത്തേ രംഗത്തെത്തിയിരുന്നു. സമരം നടത്തുന്നത് ഏതോ ഒരു പാട്ടപ്പിരിവു സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നുമായിരുന്നു എളമരം കരീം പരിഹസിച്ചത്.