ബഹുമാനമില്ല, കൈചൂണ്ടി സംസാരിച്ചു; പ്രാദേശിക നേതാവിനെ സിഐടിയു പുറത്താക്കി

Jaihind News Bureau
Thursday, April 17, 2025

കേഡര്‍ പാര്‍ട്ടിയെന്നു പറഞ്ഞാലിതാണ്. അന്തം കമ്മികള്‍ക്ക് ഇതു തന്നെ വരണം. മോളീന്നു വരുന്ന ഉത്തരവുകള്‍ അനുസരിച്ച് മാത്രമാണല്ലോ ശീലം. അന്തം കമ്മിയായി തെരഞ്ഞെടുക്കപ്പെടുന്നതിന്റെ അടിസ്ഥാന യോഗ്യത തന്നെ അനുസരണയാണ്. ജനാധിപത്യമെന്നൊക്കെ ഒരുആലങ്കാരിക ഭാഷയില്‍ പറയുന്നുവെന്നേയുള്ളൂ.. ഞങ്ങള്‍ക്ക് താത്പര്യം സ്റ്റാലിനിസം… മാവോയിസം അങ്ങനെയൊക്കെയാണ്.

നേതൃത്വത്തിനെതിരെ തുറിച്ചു നോക്കി … കൈ ചൂണ്ടി… ചിരിച്ചില്ല….ഇതൊക്കെ പാര്‍ട്ടി നിയമപുസ്തകത്തിലെ അതിതീവ്ര കുറ്റങ്ങളില്‍ പെടുന്നതാണ്. 51 വെട്ടുവെട്ടി ആളെക്കൊല്ലുക, വടിവാളുകൊണ്ടു വെട്ടിക്കൊല്ലുക, ബോംബെറിഞ്ഞ് വീഴ്ത്തുക, വീട്ടില്‍ കയറി തല്ലിപ്പൊളിക്കുക ഇതൊക്കെ പാര്‍ട്ടി ബാലലീലകളായാണ് കണക്കാക്കുന്നത്. ്അങ്ങനെ ഗുരുതരമായ കുറ്റം ചെയ്ത ഒരു പ്രവര്‍ത്തകനെ സിപിഎമ്മിന്റെ സ്വന്തം സിഐടിയു കഴിഞ്ഞ ദിവസം പുറത്താക്കി. ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറയാന്‍ എം സ്വരാജിന് പഠിക്കുന്നവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ല.

സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വടകര ഏരിയ വൈസ് പ്രസിഡന്റായ കെ മനോജനെതിരെയാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നടപടിയെടുത്തത്. നിലവില്‍ വടകര നഗരത്തിലെ സിപിഎം ജെടിഎസ് ബ്രാഞ്ച് അംഗമായിരുന്നു.ഉത്തരവാദിത്തപ്പെട്ട സഖാക്കള്‍ എല്ലാം പങ്കെടുത്ത ഒരു യോഗത്തില്‍ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതാണ് മനോജനെതിരായ കുറ്റം. യോഗം അന്ന് തീരുമാനമാകാതെ പിരിഞ്ഞു. പിന്നീട് ഒരാഴ്ച ശേഷം വീണ്ടും യോഗം വിളിച്ചു. മുന്‍ യോഗത്തില്‍ ‘കൈചൂണ്ടി സംസാരിച്ചു’ എന്ന കാരണത്താല്‍ ഏരിയ ഭാരവാഹി കൂടിയായ തന്നെ മാറ്റി നിര്‍ത്തണമെന്നും തീരുമാനമുണ്ടായെന്ന് മനോജന്‍ പറയുന്നു. കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ശരീരഭാഷ ശരിയായില്ല എന്നതാണ് പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള കുറ്റം എന്ന് തീരുമാനിച്ചാണ് പുറത്താക്കിയതെന്നാണ് മനോജന്‍ പറയുന്നത്. ഒരുവാക്ക് പോലും തെ്‌ററായി ഉപയോഗിച്ചില്ല.ശബ്ദമുയര്ർത്തി സംസാരിച്ചതാണോ പ്രശ്നം .  പ്രശ്നങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മനോജന്‍ പറയുന്നു