6 മാസത്തേക്ക് സിബിൽ റേറ്റിംഗ് സസ്പെൻഡ് ചെയ്യണം ; ബാങ്കുകളോട് ആവശ്യപ്പെടണമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Wednesday, June 9, 2021

തിരുവനന്തപുരം : ആറ് മാസത്തേക്ക് സിബിൽ റേറ്റിംഗ് സസ്പെൻഡ് ചെയ്യണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന് മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം അടിയന്തരമായി വിളിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസ്ഥിതി തെറ്റായി വ്യഖ്യാനിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതാണ് ബജറ്റെന്നും അദ്ദേഹം ആരോപിച്ചു.