2019 ലെ ഗ്ലോബ് സോക്കർ അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

Jaihind News Bureau
Monday, December 30, 2019

2019 ലെ ഗ്ലോബ് സോക്കർ അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഇത് ആറാം തവണയാണ് റൊണാൾഡോ അവാർഡിന് അർഹനാകുന്നത്. തുടർച്ചയായ 4 ആം തവണയും..

ബാലൻ ദി ഓറും, ഫിഫ ബെസ്റ്റും നേടാൻ സാധിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു അവാർഡിലൂടെ തന്റെ സ്ഥാനം അറിയിക്കുകയാണ്. യുവന്റസിന്റെ സൂപ്പർ താരം മികച്ച താരത്തിനുള്ള 2019 ഗ്ലോബ് സോക്കർ അവാർഡ് സ്വന്തമാക്കി. ദുബായിൽ നടന്ന വർണശളഭമായ ചടങ്ങിൽ ക്രിസ്റ്റ്യാനോ അവാർഡ് ഏറ്റുവാങ്ങി.

2018ൽ യുവന്റസിൽ എത്തിയതിന് ശേഷം 40 ഗോളടിച്ച റൊണാൾഡോ ഈ വർഷം യുവന്റസിനൊപ്പം ഇറ്റാലിയൻ കിരീടമുയർത്തിയിരുന്നു.അതിനു പുറമേ പോർച്ചുഗൽ ദേശീയ ടീമിനെ ആദ്യ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചിരുന്നു. ഇവ കണക്കാക്കിയാണ് റൊണാൾഡോയ്ക്ക് അവാർഡ് ലഭിച്ചത്.