ചൈനീസ് കടന്നുകയറ്റം: രാജ്യസുരക്ഷ ആശങ്കയിലെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, December 17, 2022

ന്യൂഡല്‍ഹി: രാജ്യസുരക്ഷയിൽ ആശങ്കയെന്ന് കോൺഗ്രസ്. ദോക്‌ലാമിലെ ചൈനയുടെ കടന്നുകയറ്റം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇക്കാര്യം പറഞ്ഞത്. രാജ്യസുരക്ഷ ആശങ്കാജനകമായ സ്ഥിതിയിലാണെന്നും ചൈനീസ് കടന്നുകയറ്റത്തിൽ ചർച്ച എന്നുണ്ടാകുമെന്നും ഖാർഗെ ചോദിച്ചു.

കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് അനുമതി നല്‍കിയിരുന്നില്ല. രാജ്യസഭയിൽ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭ പല തവണ തടസപ്പെടുകയും ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ തനിക്ക് വിഷയം സംസാരിക്കാമെന്ന റൂളിംഗ് ചൂണ്ടിക്കാട്ടിയിട്ടും ഇതിന് അനുവദിച്ചില്ലെന്ന് ഖാർഗെ പറഞ്ഞു.