കൊച്ചിയില്‍ ഒന്നരമാസം പ്രായമുളള കുഞ്ഞിന്റെ മരണം കൊലപാതകം; ആശുപത്രിയിലെത്തിച്ചത് അമ്മയും സുഹൃത്തും

Jaihind Webdesk
Tuesday, December 5, 2023


കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അബോധാവസഥയിലാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെയെത്തിച്ചത്. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് കുഞ്ഞിനെയെത്തിച്ച അമ്മയേയും സുഹൃത്തിനേയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. കൊച്ചിയിലെ ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അവിടെ വച്ചാണ് കൊലപാതകം നടത്തിയത്. പോലീസ് ലോഡ്ജിലെത്തി മുറി സീല്‍ ചെയ്തു. ആലപ്പുഴ സ്വദേശിയാണ് യുവതി. കണ്ണൂര്‍ സ്വദേശിയാണ് യുവാവ്. രാവിലെ കുഞ്ഞ് ഉണര്‍ന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍.യുവാവും യുവതിയും ലിവിങ് ടുഗെദര്‍ ആയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.