രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കണം ; നടപടി വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ : ഉമ്മന്‍ ചാണ്ടി

കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള പുതിയ സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സർക്കാരിനെതിരായ ആരോപണങ്ങൾ ശ്രദ്ധതിരിച്ചുവിടാനാണ്  ശ്രമമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സ്പീക്കർ പക്ഷപാതപരമായാണോ പെരുമാറുന്നത് എന്ന് ജനങ്ങൾ തീരുമാനിക്കും. തോമസ് ഐസകിനെതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കർ പരിഗണിക്കണം. സഭയിലെ അംഗങ്ങളുടെ അവകാശം സംരക്ഷിക്കാൻ സ്പീക്കർ ബാധ്യസ്ഥനാണന്നും അദ്ദേഹം പറഞ്ഞു.

കൃപേഷ്, ശരത്‌ലാൽ വിഷയത്തിൽ കുടുംബങ്ങൾക്ക് നീതി നൽകാൻ സർക്കാർ തയ്യാറായില്ല. മാതാപിതാക്കളോട് സഹതാപം ഇല്ലാതെ പെരുമാറി. അതുകൊണ്ടാണ് കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയത്. വാളയാർ വിഷയത്തിലും സർക്കാർ അട്ടിമറി നടത്തി. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഫ് നേതാക്കൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെയും ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സത്യത്തെ മറച്ചുവെച്ച് ഏതു അന്വേഷണത്തിന് പോയാലും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

oommen chandy
Comments (0)
Add Comment