തെലങ്കാന മുഖ്യമന്ത്രിയുടെ പൊതുയോഗത്തിന് മുന്നോടിയായി പൂജ; പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ | VIDEO

Friday, January 20, 2023

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു സംഘടിച്ചിപ്പ പൊതുയോഗത്തിന് മുന്നോടിയായി നടന്ന പൂജയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുയോഗത്തിന് മുന്നോടിയായി നടന്ന പൂജയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂജാ പുഷ്പങ്ങള്‍ അർപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

കെ ചന്ദ്രശേഖരറാവുവിന്‍റെ പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയ സമിതിയുടെ (ബിആർഎസ്) ഭാവിപരിപാടികള്‍ പ്രഖ്യാപിച്ച യോഗത്തിന് മുന്നോടിയായാണ് പൂജ നടത്തിയത്. സ്വന്തം പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയെ (ടിആർഎസ്)  പാർട്ടിയെ പരിഷ്കരിച്ച് ബിആർഎസ് ആക്കിയതിനുശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു തെലങ്കാനയിലെ ഖമ്മത്ത് നടന്നത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയനും പുഷ്പങ്ങൾ അർപ്പിക്കുന്നത്.

കണ്ണൂർ ശ്രീനാരായണ കോളേജിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേല്‍ക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഒപ്പമുണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ തെലങ്കാനയില്‍ പൂജാപുഷ്പങ്ങള്‍ അർപ്പിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചായായിരിക്കുകയാണ്.

 

https://www.facebook.com/JaihindNewsChannel/videos/3526435707584340