കണ്ണൂര്‍ വിമാനത്താവളം യു ഡി എഫിന്റെ വികസന നേട്ടമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന കണ്ണൂര്‍ വിമാനത്താവളം യു ഡി എഫിന്റെ വികസന നേട്ടമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി.  കണ്ണൂര്‍ വിമാനത്താവള വികസനത്തിന്റെ 90 ശതമാനം പണികളും പൂര്‍ത്തിയാക്കിയത് യു ഡി എഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കി.

പതിനാലാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 2016 ജൂണ്‍ 28 ന് എം എല്‍ എ മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഐ.സി ബാലകൃഷ്ണന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍ സര്‍ക്കാര്‍ ചെയ്ത കര്‍മ്മപദ്ധതികള്‍ എന്തൊകെയെന്ന നക്ഷത്ര ചിഹ്നമിട്ട 20-ാ മത്തെ ചോദ്യത്തിനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ സഭയില്‍ സമ്മതിച്ചത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് 2016 മെയ്യ് 25 നാണ് 2016 ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും 28 മുതല്‍ ജൂലായ് 19 വരെ നീണ്ടു നിന്ന സഭയുടെ ഒന്നാം സമ്മേളനത്തിലാണ് കണ്ണൂര്‍ വിമാനത്താവളം യു ഡി എഫിന്റെ വികസന നേട്ടമെന്ന് വ്യക്തമാക്കുന്നത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചുളുവില്‍ അടിച്ചെടുക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചരണങ്ങള്‍ കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.

UDFkannur airportK Babuoommen chandy
Comments (0)
Add Comment