എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ജാമ്യം

Jaihind Webdesk
Thursday, September 5, 2019

എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഒരുലക്ഷം രൂപവീതം കെട്ടിവയ്ക്കണം. അന്വേഷണവുമായി സഹകരിക്കണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പിനെ തള്ളിയാണ് ഉത്തരവ്. എന്‍ഫോഴ്‌സമെന്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് നല്‍കിയ ഹര്‍ജി സുപ്രീംകോടതി രാവിലെ തള്ളിയിരുന്നു. സി.ബി.ഐ അറസ്റ്റ് ചോദ്യം ചെയ്തു. സുപ്രീംകോടതിയില്‍ നല്‍കിയ മറ്റൊരു ഹര്‍ജി ചിദംബരം പിന്‍വലിച്ചു.