കണ്ണൂർ ധർമ്മടത്ത് ബോംബ് സ്ഫോടനം; കുട്ടിക്ക് പരിക്ക്

Monday, November 22, 2021

കണ്ണൂർ : ധർമ്മടത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ധർമ്മടം പാലയാട് നരിവയലിലാണ്  സ്ഫോടനം നടന്നത്. കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്.

പരിക്കേറ്റ നരിവയൽ സ്വദേശിയായ കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടമ്പൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീ വർധ് പ്രദീപിനാണ് പരിക്കേറ്റത്. സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബും കണ്ടെടുത്തു. പൊലീസ് പ്രദേശത്ത് റെയ്ഡ് തുടരുന്നു.