ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് നാളെ തുടക്കം

Jaihind Webdesk
Saturday, February 2, 2019

Cherukolppuzha-Hindu-matha-

107 മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് നാളെ തുടക്കമാവും. ഹിന്ദുമത പരിഷത്തിന്‍റെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. പരിഷത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

ഹിന്ദു മത മഹാമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തിൽ അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണപ്പുറത്ത് സംഘടിപ്പിക്കുന്ന 107-ആമത് ഹിന്ദു മത പരിഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുന്ന പരിഷത്തിന്‍റെ ചടങ്ങിൽ ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്‍റ് ഉപോന്ദ്രനാഥ കുറുപ്പ് അധ്യഷത വഹിക്കും . പരിഷത്തിന്‍റെ നടത്തിപ്പിനായി ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും സർക്കാർ വകുപ്പുകൾ മുന്നൊരുക്കങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.

പ്രളയത്തിൽ മണൽപ്പുറത്ത് അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും നീക്കുന്നതാണ് സംഘാടകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുൻ വർഷങ്ങളിൽ മണൽപ്പുറം ഒരുക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് സഹായം നൽകിയിരുന്നെങ്കിലും ഇത്തവണ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അവഗണിക്കുന്നതായുള്ള പരാതിയും ഉയർന്ന് കഴിഞ്ഞു. അതേ സമയം അവലോകന യോഗത്തിൽ മന്ത്രിയും എം എൽ എ യും ഉൾപ്പടെ ഉള്ളവർ നൽകിയ ഉറപ്പുകൾ ഉദ്യൊഗസ്ഥർ പാലിക്കുന്നില്ലെന്നാണ് സംഘാടകരുടെ പരാതി.