തിരുവനന്തപുരം: പൊതുവിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുകൾ (വെള്ള, നീല) പിഎച്ച്എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്)മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ;
വീടിന്‍റെ സ്ക്വയർ ഫീറ്റ് സർട്ടിഫിക്കറ്റ്: പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടവ ആയിരിക്കണം, വാടകവീടിൽ താമസിക്കുന്നവർക്കായി വാടക കരാർ പത്രം (₹200 മുദ്രപത്രത്തിൽ രണ്ട് സാക്ഷി ഒപ്പുകളോടെ) അല്ലെങ്കിൽ വാടകവീടിൽ താമസിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ വേണം. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്‍റെ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുള്ളതിന്‍റെ പഞ്ചായത്ത് സെക്രട്ടറി സർട്ടിഫിക്കറ്റ്.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവര്‍ മാരക രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വികലാംഗ സർട്ടിഫിക്കറ്റ്. സർക്കാർ വീടുള്ളവര്‍ സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീട്ടിന്‍റെ സർട്ടിഫിക്കറ്റ്.
നിരാലംബരായ വിധവകൾ: വയസ്സുണ്ടായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾക്ക് നോൺ റീമാരേജ് സർട്ടിഫിക്കറ്റ്, സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർ ആണെങ്കില്‍ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്. ഈ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച്, റേഷൻ കാർഡിന്‍റെ തരം മാറ്റത്തിന് നിർദ്ദേശിച്ച സമയത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.