‘ശരിക്കും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്’; എംഎം മണി വിഷയത്തില്‍ ചെയറിന്‍റെ പരാമർശം പുറത്ത് | VIDEO

Jaihind Webdesk
Friday, July 15, 2022

തിരുവനന്തപുരം: കെ.കെ രമയെ അവഹേളിച്ച് എം.എം മണി നിയമസഭയിൽ നടത്തിയ പരാമർശം ശരിയല്ലെന്ന് നിയമസഭ ചെയർ സമ്മതിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ.കെ വിജയൻ അടുത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥനോട് എംഎൽഎ പറയുന്നതിന്‍റെ സഭാ ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

‘ശരിക്കും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കർ ഉടനെ വരുമോ?’ – ഇ.കെ.വിജയൻ ചോദിക്കുന്നതാണ് സഭാ ടി.വിയുടെ ദൃശ്യങ്ങളിലുള്ളത്.

രമക്കെതിരെ എം.എം മണി നടത്തിയ അവഹേളന പരാമർശം വിവാദമാകുകയും പ്രതിപക്ഷാംഗങ്ങൾപ്രതിഷേധം ആരംഭിക്കുകയും ചെയ്തപ്പോഴാണ്  അപ്പോള്‍ ചെയറിലുണ്ടായിരുന്ന ഇ.കെ വിജയൻ ഇങ്ങനെ പറഞ്ഞത്. സ്പീക്കർ സഭാ ഹാളിനു പുറത്തേക്കു പോയപ്പോഴാണ് ഇ.കെ വിജയനെ ചുമതല ഏൽപിച്ചത്. നാദാപുരത്തുനിന്നുള്ള സിപിഐ എംഎല്‍എയാണ് സ്പീക്കര്‍ പാനലിലുള്ള ഇ.കെ വിജയന്‍.