പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കേരളത്തോട് കേന്ദ്രത്തിന്‍റെ പ്രതികാരം; റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളം പുറത്ത്

Jaihind News Bureau
Friday, January 3, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കേരളത്തോട് കേന്ദ്രത്തിന്‍റെ പ്രതികാരം. റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളം പുറത്ത്. മഹാരാഷ്ട്രക്കും ബംഗാളിനും പിന്നാലെയാണ് കേരളത്തിന്‍റെ നിശ്ചല ദൃശ്യവും ഒഴിവാക്കിയത്.

പരിശോധനയുടെ മൂന്നാം റൗണ്ടിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. 16 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി റിപബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാനായി 22 നിർദ്ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വന്നത്. വ്യക്തമായ കാരണങ്ങൾ അറിയിക്കാതെയാണ് കേരളത്തിൻറെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുൾപ്പെട്ട നിശ്ചദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിൻറെ ഉദ്യോഗസ്ഥരുടെ പ്രതികരണമെങ്കിലും പുറത്തിറങ്ങിയ അന്തിമ പട്ടികയിൽ കേരളമില്ല. തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി ലഭിക്കാത്തത്. തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിൻറെ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി ലഭിക്കാത്തത്. ബംഗാളിനെയും മഹാരാഷ്ട്രയെയും ഒഴിവാക്കിയതും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണെന്ന ആരോപണം നിലനിൽക്കെയാണ് കേരളത്തോടും കേന്ദ്രം പ്രതികാര നടപടി സ്വീകരിച്ചത്. പൗരത്വ പ്രതിഷേധങ്ങളോട് പ്രതികാരം ചെയ്യുകയാണ് കേന്ദ്രമെന്ന് ത്രിണമൂൽ ആരോപിച്ചിരുന്നു.