കര്‍ഷകരെ നേരിടാന്‍ ജനീവ കണ്‍വെന്‍ഷനില്‍ നിരോധിച്ച പഞ്ചി സ്റ്റിക്കുമായി കേന്ദ്രം

വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങളെ നേരിടാന്‍ വലിയ ബാരിക്കേഡുകളും ആയുധങ്ങളുമാണ് ഡല്‍ഹി പൊലീസ് കരുതിയിരിക്കുന്നത്. ഒരു യുദ്ധത്തെ നേരിടാനെന്ന പോലെ സായുധരായിരിക്കുന്ന ഡല്‍ഹി പൊലീസിന്‍റെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.

അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനൊപ്പം ശരീരത്തില്‍ മാരകമായ പരിക്കുകള്‍ ഏല്‍പ്പിക്കുന്ന കൂര്‍ത്ത ഇരുമ്പ് ദണ്ഡുകള്‍ സിമന്‍റില്‍ ഉറപ്പിച്ച് നിര്‍ത്തിയതും പ്രചരിക്കുന്ന ചിത്രത്തില്‍ കാണാം. അന്താരാഷ്ട്ര ഉടമ്പടിയായ ജനീവ കണ്‍വെന്‍ഷനില്‍ നിരോധിക്കപ്പെടെ പഞ്ചി സ്റ്റിക്കുകളാണ് ചിത്രത്തില്‍ എന്നാണ് വ്യക്തമാവുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി യുദ്ധം ചെയ്യുകയാണോ എന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി ചോദിച്ചിരുന്നു. നിരനിരയായി നിരത്തിയ ബാരിക്കേഡും അതിന് പിന്നിൽ നിലയുറപ്പിച്ച നൂറുകണക്കിന് പൊലീസുകാരുടെയും വീഡിയോ ട്വീറ്റ് ചെയ്തായിരുന്നു പ്രിയങ്കയുടെ വിമർശനം.

വിവിധ രാജ്യങ്ങളിലെ സൈനികര്‍ യുദ്ധസമയത്ത് അനുസരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ജനീവ കരാര്‍. ഇതില്‍ നിരോധിച്ച ആയുധമാണ് പഞ്ചി സ്റ്റിക്കുകള്‍.

വിവിധ രാജ്യങ്ങളിലെ സൈനികര്‍ യുദ്ധസമയത്ത് അനുസരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ജനീവ കരാര്‍. ഇതില്‍ നിരോധിച്ച ആയുധമാണ് പഞ്ചി സ്റ്റിക്കുകള്‍. 1980 കളില്‍ തന്നെ പഞ്ചി സ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്. ബൂബി ട്രാപ്പ് എന്നും വിളിക്കപ്പെടുന്ന ഈ പഞ്ചി സ്റ്റിക്കുകള്‍ വിയറ്റ്‌നാം യുദ്ധത്തില്‍ ഉപയോഗിച്ചിരുന്നു.

ശത്രു സൈന്യം കടന്നുപോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലായിരുന്നു പഞ്ചി സ്റ്റിക്കുകള്‍ സ്ഥാപിക്കുക. കുഴികള്‍ കുഴിച്ച് അതിലേക്ക് ഇരുമ്പ് ഗണ്ഡുകള്‍ സ്ഥാപിക്കും. ശേഷം ഇത് പുല്ലുകൊണ്ട് മറ്റ് വസ്തുക്കള്‍ കൊണ്ടോ മറച്ചുവെക്കും. ഇത്തരത്തിലുള്ള ഇരുമ്പ് ദണ്ഡുകളാണ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് മാരക മുറിവുകളാണ് കാലുകളില്‍ ഏല്‍പ്പിക്കുക. ഇത്തരം ഇരുമ്പ് ദണ്ഡുകളില്‍ വിഷം പുരട്ടിയും സ്ഥാപിക്കാറുണ്ട്. അത് വലിയ പരിക്ക് ഇരട്ടിക്കാന്‍ കാരണമാവും.

സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരെ നേരിടാന്‍ ഇത്തരം മാരക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Comments (0)
Add Comment