പാനായിക്കുളം സിമി കേസ് : കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കും; പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യും

Jaihind Webdesk
Monday, June 3, 2019

പാനായിക്കുളം സിമി ക്യാമ്പിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമമന്ത്രാലയത്തിൽ നിന്നും അറ്റോർണി ജനറലിൽ നിന്നും കേന്ദ്ര സർക്കാർ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കും.

എൻഐഎ കോടതി ശിക്ഷിച്ച അഞ്ച് പേരെ നേരത്തെ കേരള ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഹൈക്കോടതി നടത്തിയിരുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രി ആയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ആഭ്യന്ത മന്ത്രാലയത്തിൽ ചർച്ചകൾ നടന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.