രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചയിൽ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ

Jaihind Webdesk
Wednesday, November 27, 2019

ന്യൂഡൽഹി: രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന റിപ്പോർട്ടുകള്‍ സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തിൽ കുറവുണ്ടെന്ന് ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ രേഖാമൂലം മറുപടി നൽകി.

2017-2018 വർഷം ആകെ വ്യാവസായിക ഉല്പാദന വളർച്ച 4.4 % ആയിരുന്നെങ്കിൽ 2018-2019 കാലയളവിൽ അത് 3.8 %ആയി കുറഞ്ഞു. വാണിജ്യോൽപാദനത്തിലും ഗണ്യമായ കുറവുണ്ട്. വാണിജ്യോല്പാദന കയറ്റുമതിയിൽ ഇടിവുണ്ടായതായി മന്ത്രി നൽകിയ രേഖകളിലുണ്ട്. 2017-2018 കാലയളവിൽ 10.03% ആയിരുന്നു വളർച്ചയെങ്കിൽ 2018-2019 അത് 8.75% ആയി കുറഞ്ഞു. ഇറക്കുമതി വളർച്ച 21.13 %ൽ നിന്ന് 10.41% ആയി കുറഞ്ഞെങ്കിലും ഇത് ആഭ്യന്തര വിപണിയിലെ സാമ്പത്തിക ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്.