കൊവിഡ് പ്രതിരോധം : കേന്ദ്രസർക്കാർ പരാജയമെന്ന് പി ചിദംബരം

Jaihind Webdesk
Saturday, April 17, 2021

ന്യൂഡല്‍ഹി : കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് മുൻ ധനമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടു. രണ്ടാം തരം​ഗവും വ്യാപനവും മുന്നിൽ കാണുന്നതിലും ജാഗ്രത കാട്ടുന്നതിലും സർക്കാർ പരാജയപ്പെട്ടു. ആവശ്യത്തിന് തുക സർക്കാർ നീക്കിവെച്ചില്ല. നീക്കിവെച്ച തുക ചെലവാക്കിയതിനെ കുറിച്ച് ഒരുകണക്കും ഇല്ലെന്നും ചിദംബരം പറഞ്ഞു.

യുപിയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളും, മെഡിക്കൽ സാമഗ്രികളും വാങ്ങാൻ ടെൻഡർ ഒഴിവാക്കി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയിൽ വാരാന്ത്യ കർഫ്യൂ തുടങ്ങി. ഞാറാഴ്ച അർധരാത്രി വരെയാണ് കർഫ്യൂ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുവാദം. കർഫ്യൂവിന്‍റെ ഭാഗമായി കടുത്ത നിയന്ത്രങ്ങളാണ് ദില്ലിയിൽ നടപ്പാക്കിയിരിക്കുന്നത്. കർഫ്യൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം.

സിനിമാഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിച്ചിട്ടുണ്ട്. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധനകൾ തുടരുകയാണ്.