‘ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രസർക്കാർ പരാജയം’: ആന്‍റോ ആന്‍റണി എംപി

Jaihind Webdesk
Sunday, February 27, 2022

പത്തനംതിട്ട : യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയം ആണെന്ന് ആന്‍റോ ആന്‍റണി എം.പി. ഇന്ത്യയുടെ റഷ്യ അനുകൂല നിലപാട് യുക്രെയ്നും സമീപ രാജ്യങ്ങളും ഇന്ത്യയോട് എതിർക്കാൻ കാരണമായി. ഈ രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കുന്നതിൽ നിന്ന് പിന്നോട്ടുപോയി. കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും കുടുങ്ങി കിടക്കുന്ന കുട്ടികൾക്ക് ഭക്ഷണം എത്തിക്കാൻ ഉള്ള ക്രമീകരണം ഉണ്ടാക്കണമെന്നും ആന്‍റോ ആന്‍റണി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.