കേന്ദ്രവും കേരളവും നികുതി കൊള്ള നടത്തുന്നു ; യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിനെന്ന് എംഎം ഹസന്‍

Jaihind Webdesk
Sunday, November 21, 2021

തിരുവനന്തപുരം : ഇന്ധന നികുതി വർദ്ധിപ്പിച്ചും പെട്രോൾ- ഡീസൽ വിലവർദ്ധനവിലൂടെയും കേന്ദ്ര സർക്കാർ നടത്തുന്ന കേന്ദ്ര സർക്കാർ നടത്തുന്ന നികുതിക്കൊള്ളയ്ക്ക് സമാനമായ കൊള്ളയാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ നടത്തുന്നതെന്ന് യുഡിഎഫ്. കൺവീനർ എംഎം ഹസൻ. ഇന്ധനവില നികുതിയിൽ തുച്ഛമായ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തയാറായപ്പോൾ ഒരു ചില്ലി പൈസ പോലും ഇളവ് വരുത്താത്ത ജനദ്രോഹ സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് ഹസൻ ആരോപിച്ചു.

നികുതികൊള്ളയിലൂടെ അതിരൂക്ഷമായ വിലക്കയറ്റത്തിന് വഴിതെളിക്കുന്ന സർക്കാരുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇന്ധനവില നികുതിയിൽ തുച്ഛമായ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തയാറായപ്പോൾ ഇന്ത്യയിലെ 18 സംസ്ഥാന സർക്കാരുകൾ സംസ്ഥാന നികുതിയിൽ ചെറിയ ഒരിളവെങ്കിലും വരുത്തിയപ്പോൾ ഒരു ചില്ലി പൈസ പോലും ഇളവ് വരുത്താത്ത ജനദ്രോഹ സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് എംഎം ഹസൻ ആരോപിച്ചു.

അതിരൂക്ഷമായ വിലക്കയറ്റത്തിനും ജനങ്ങളനുഭവിക്കുന്ന ദുരിതത്തിനും ഉത്തരവാദികളായ കേരള സർക്കാരിനെതിരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ഈ സന്ദർഭത്തിൽ സംസ്ഥാനത്ത് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ സർക്കാറിന്‍റെ നികുതികൊള്ളയ്ക്കും ജനദ്രോഹത്തിനുമെതിരെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പ്രതികരിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് മൂന്നാം വാർഡിലെ യുഡിഎഫ്. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎം ഹസൻ. ഡിസിസി.പ്രസിഡന്‍റ് പാലോട് രവി, കെഎസ് ശബരീനാഥന്‍, അഡ്വ. ബിആർഎം ഷെഫീർ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.