കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ നിലപാടുകളിലൂടെ തൊഴില്‍ സാഹചര്യങ്ങള്‍ അസ്ഥിരപ്പെടുത്തുന്നതായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.
കേരളത്തില്‍ തൊഴില്‍ സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് ഐഎന്‍ടിയുസി സംഘടിപ്പിച്ച മെയ്ദിന റാലിക്ക് ശേഷം ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് തൊഴിലാളികളാണ് റാലിയില്‍ അണിനിരന്നത്.