‘കേന്ദ്ര-കേരള സർക്കാരുകള്‍ തമ്മില്‍ അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുന്നു’: കെ സുധാകരന്‍ എംപി

 

കണ്ണൂർ: കേന്ദ്രം ഭരിക്കുന്ന സർക്കാരും കേരളം ഭരിക്കുന്ന സർക്കാരും തമ്മിൽ അഴിമതിയുടെ കാര്യത്തിൽ മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ആരാണ് വലിയ കള്ളൻ എന്ന കാര്യത്തിലാണ് ഇരു സർക്കാരുകളും തമ്മിലുള്ള മത്സരം. ഇന്ത്യാ രാജ്യത്തിന്‍റെ പകുതി സംസ്ഥാനങ്ങളിൽ ബിജെപി ഇല്ല എന്ന് പറയുന്നതാണ് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സത്യം. രാഹുൽ ഗാന്ധിയുടെ പദയാത്രയുടെ വിജയമാണ് കർണാടകയിലെ വിജയം. അജയ്യനായ തേരാളിയായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നു. കർണാടക തിരഞ്ഞെടുപ്പ് ഫലം ഒരു പുതിയ ഗേറ്റ് വേ ആണ്. കർണാടക ഫലം ജനാധിപത്യ മതേതര ശകതികൾക്ക് പുതിയ ഉണർവ് പകർന്ന് നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ എംപി പറഞ്ഞു. കണ്ണൂർ ജില്ലാ മഹിളാ കോൺഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജ മഠത്തിൽ ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment