കിഫ്ബിക്ക് ലാവ്‌ലിനുമായി ബന്ധമുണ്ട്: സി.ഡി.പി.ക്യുന്റെ നിക്ഷേപം സ്ഥിരീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍

Jaihind Webdesk
Sunday, April 7, 2019

കൊല്ലം: എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയില്‍ പ്രാതിനിധ്യമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനത്തിനു കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എന്‍.സി ലാവ്ലിനുമായി മസാല ബോണ്ടിലെ നിക്ഷേപത്തിനു ഒരു ബന്ധവുമില്ലെന്നായിരുന്നു കോടിയേരിയുടെ വാദം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയേണ്ടതില്ലായെന്നും കോടിയേരി പറഞ്ഞു. ധനമന്ത്രിക്കും കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ക്കുമാണ്് ഉത്തരവാദിത്തം.. കൊല്ലം പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.