ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പത്താംക്ലാസില്‍ ഇരുവരെയുളള പ്രകടന മികവ് അടിസ്ഥാനമാക്കി സ്കോര്‍ നല്‍കും. സ്കോര്‍ തൃപ്തികരമല്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാം.
അടുത്ത മാസം മൂന്നിനാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റണമെന്ന് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.