അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ

Jaihind Webdesk
Sunday, January 13, 2019

ന്യൂഡല്‍ഹി: അലോക് വർമ്മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. കേന്ദ്ര വിജിലൻസ് കമ്മീഷന്റേതാണ് ശുപാർശ. അതേസമയം സിവിസി പക്ഷം പിടിക്കുന്നു എന്ന് അലോക് വർമ്മ ആരോപിച്ചു. രാകേഷ് അസ്താനയെ സംരക്ഷിക്കാൻ സിവിസി കെ വി ചൗധരി തന്നെ നേരിൽ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വർമ്മ ആരോപിച്ചു. നേരത്തെ സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്‌നായിക് വ്യക്തമാക്കിയിരുന്നു. അലോക് വർമ്മയ്‌ക്കെതിരായ പരാതികളിൽ സിവിസി അന്വേഷണത്തിൻറെ ചുമതല സുപ്രീംകോടതി നൽകിയത് മുൻ ജഡ്ജി ജസ്റ്റിസ് എകെ പട്‌നായിക്കിനായിരുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയും ജസ്റ്റിസ് എകെ സിക്രിയും അലോക് വർമ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയിൽ കൈക്കൊണ്ടത്. വർമ്മക്കെതിരെ വകുപ്പ് തലത്തിലും ക്രമിനൽ തലത്തിലും അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് കേന്ദ്രവിജിലന്‌സ് കമ്മീഷന്റെ തിരക്കിട്ട ശ്രമം.മോയിൻ ഖുറേഷി കേസിൽ വർമ്മ ഇടപെട്ടുവെന്ന് കാട്ടിയാണ് സിവിസി അന്വേഷണത്തിന് ആവശ്യം ഉന്നയിക്കുക.