AICC| ജാതി സെന്‍സസ് നടപ്പാക്കണം; സംവരണത്തില്‍ രാജ്യത്തിനു മാതൃക തെലങ്കാന: രാഹുല്‍ഗാന്ധി

Jaihind News Bureau
Wednesday, April 9, 2025

100 വര്‍ഷം മുമ്പ് ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായി. 150 വര്‍ഷം മുമ്പ് ഈ മണ്ണില്‍ പട്ടേല്‍ ജനിച്ചു. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയാണ് ഇരുവരും നിലകൊണ്ടത്. ജാതി സെന്‍സസ് നടത്തില്ല എന്ന് മോദി പറയുന്നു. എന്നാല്‍ ഓരോ വിഭാഗത്തിന്റെയും കൃത്യമായ കണക്ക് വേണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തെലങ്കാനയില്‍ ജാതി സെന്‍സസ് നടപ്പാക്കി. ഒബിസി സംവരണം 42 ശതമാനമാക്കി. സംവരണകാര്യത്തില്‍ രാജ്യത്തിനു തന്നെ മാതൃകയാണ് തെലങ്കാന. അത് എല്ലായിടത്തും ഏര്‍പ്പെടുത്തണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ വാതിലുകളും മോദി അടച്ചിരിക്കുകയാണ്.

പൊതുമേഖല സ്ഥാപനങ്ങള്‍ രാജ്യത്തെ യുവാക്കള്‍ക്ക് ജോലി നല്‍കിയിരുന്നു. ഇന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ അംബാനി – അദാനിക്ക് നല്‍കുന്നു. വിമാനത്താവളങ്ങള്‍, ഖനികള്‍ എല്ലാം അവര്‍ക്കു നല്‍കുന്നു. മോദിജി സുഹൃത്ത് എന്ന് പറയുന്ന ട്രംപ് വിലങ്ങ് വെച്ച് ഇന്ത്യക്കാരെ കടത്തി. ഒന്നും പറഞ്ഞില്ല. പകരച്ചുങ്കത്തില്‍ പാര്‍ലമെന്റില്‍ ഒരക്ഷരം പോലും പ്രധാനമന്ത്രി മിണ്ടിയില്ല. പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെയാണ് മോദിയുടെ യുദ്ധം. സേനകളില്‍ പരിഷ്‌ക്കാരം കൊണ്ടുവന്ന് യുവാക്കളുടെ അവസരം തകര്‍ത്തു. അഗ്‌നി വീറുകള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്നു

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി നടന്നുവെന്നല്ല, നമ്മള്‍ നടന്നുവെന്ന് പറയണം. നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് ശക്തി? ഭരണഘടനയെ അട്ടിമറിക്കാനുള്ള ,ആക്രമിക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല. എല്ലാ സര്‍വകലാശാലകളിലും വൈസ് ചാന്‍സിലര്‍ പദവിയില്‍ ആര്‍ എസ് എസുകാരെ തിരുകി കയറ്റുന്നു. ഈ നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേ കഴിയൂ.

ഭരണഘടന രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്. ഈ നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേ കഴിയൂ. ഈ നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേ കഴിയൂ. ഭരണഘടനയെ രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ആര്‍ എസ് എസുകാര്‍. അവരുടെ വിശുദ്ധ ഗ്രന്ഥം ഒരിക്കലും ഭരണഘടനയാവില്ല. ആര്‍ എസ് എസ് ആശയങ്ങളോട് പൊരുതും. ആര്‍ എസ് എസ് പ്രത്യയശാസ്ത്രം സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യയ ശാസ്ത്രമല്ല. രാജ്യത്തെ നിയന്ത്രിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.

വഖഫ് ബില്ല് ഭരണഘടനയോടുള്ള ആക്രമണമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള ആക്രമണമാണത്. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് . എല്ലാവരെയും ആദരിക്കുകയെന്നതാണ് നമ്മുടെ സംസ്‌ക്കാരം. ഓര്‍ഗനൈസറില്‍ കഴിഞ്ഞ ദിവസം ലേഖനം വന്നു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വത്തില്‍ ആക്രമണം നടത്താന്‍ പോകുന്നു എന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്.

ഡി സി സി കളെ ശാക്തീകരിക്കും. ഡി സി സി കളാവും അടിസ്ഥാന ശില. പാര്‍ട്ടിയെ അടിത്തട്ടില്‍ നിന് വളര്‍ത്തുന്നത് ഡിസിസികളാണ്. എതിരാളികളുടെ കൈയില്‍ പണവും ,ശക്തിയുമുള്ളപ്പോള്‍ എന്നാല്‍ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്‌നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാന്‍ ശ്രമിക്കും