മലപ്പുറത്ത് ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസ്; പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Jaihind Webdesk
Wednesday, July 10, 2024

 

മലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മൂന്ന് പ്രതികൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കാട്ടിച്ചിറ സ്വദേശികളായ ഷഫീഖ്, നിഷാദ്, ജുനൈസ് എന്നിവർക്കെതിരെയാണ് എടക്കര പോലീസ് ലുക്ക് ഔട്ട് പുറത്തിറക്കിയത്. എടക്കര സ്വദേശി 24 കാരനായ ജിബിനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൾ മർദ്ദിച്ചത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് തീർന്നതോടെ ചാർജ് ചെയ്യാന്‍ വേണ്ടിയാണ് ജിബിൻ പ്രതികളുടെ വീട്ടിൽ എത്തിയത്. ഇതിനിടെയാണ് മർദ്ദനമേൽക്കേണ്ടിവന്നത്.