ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Jaihind Webdesk
Saturday, September 18, 2021

Hospital

 

കൊല്ലത്ത് ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കൊല്ലം ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി.

ഗർഭസ്ഥശിശു മരിച്ചതറിയാതെ ചികിത്സ തേടിയെത്തിയ ഗർഭിണിയായ യുവതിക്ക് 3 സർക്കാർ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശിനിയായ യുവതിക്കായിരുന്നു ചികിത്സ നിഷേധിക്കപ്പെട്ടത്.