സമരം ചെയ്തതിന് കേസ്; യൂത്ത് ലീഗ് നേതാവ് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരായി

Jaihind Webdesk
Saturday, March 16, 2024

 

ന്യൂഡല്‍ഹി: യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം പി.എം. മുഹമ്മദലി ബാബു ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരായി. സുപ്രീം കോടതിയിലെ അഭിഭാഷകർ മർസൂക് ബാഫക്കി തങ്ങൾ, അമിത് ചൗധരി എന്നിവർക്കൊപ്പമാണ് മുഹമ്മദലി കോടതിയിലെത്തിയത്.

പ്രവാചകനെതിരെ മോശം പ്രസ്താവന നടത്തിയ ബിജെപി നേതാവ് നുപൂർ ശർമ്മയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി യൂണിവേഴ്സിറ്റിക്ക് മുന്നിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തിയ മുഹമ്മദലി ബാബുവിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് എടുക്കുകയായിരുന്നു.