നാമജപഘോഷയ്ക്കെതിരായ കേസ്; കേസ് റദ്ദാക്കണമെന്ന എൻഎസ്എസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Monday, August 7, 2023

തിരുവനന്തപുരം : നാമജപഘോഷ യാത്രയിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് സ്വമേധയാ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്കിയിരിക്കുന്നത് .ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചു.

പോലീസ് ആജ്ഞ ലംഘിച്ച് അന്യായമായി ഒത്തുചേർന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ജസ്റ്റിസ് രാജാ വിജയരാഘവന്‍റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെയുള്ള പ്രതിഷേധ ഭാഗമായി നടത്തിയ നാമ ജപ ഘോഷയാത്രക്കെതിരെയുള്ള കേസ് ഏറെ വിവാദം ഉയർത്തിയിരുന്നു.