52 കോടി രൂപ തട്ടിയെടുത്തു : ബിജെപി നേതാവിനെതിരെ കേസ്

Jaihind Webdesk
Wednesday, June 1, 2022

മുംബൈ: 52 കോടി രൂപയുടെ  തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ് മോഹിത് കാംബോജിക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജരുടെ പരാതിയെത്തുടർന്ന് മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

ബാങ്കിന്‍റെ  ഡയറക്ടർമാരിലൊരാളെ കാംബോജ് 52 കോടി രൂപയുടെ വായ്പയെടുത്തിരുന്നു. എന്നാൽ വായ്പയെടുത്തപ്പോൾ കാണിച്ച കാരണത്തിനല്ല പണം ഉപയോഗിച്ചതെന്നാണ് പരാതി. കാംബോജിന് പുറമെ മറ്റ് രണ്ട് ഡയറക്ടർമാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.