പ്രതിഷേധമാകാം, പദ്ധതി തടസപ്പെടുത്തരുത്; വിഴിഞ്ഞം സമരത്തില്‍ ഹൈക്കോടതി

Jaihind Webdesk
Monday, August 29, 2022

എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തരുതെന്നും ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി. സമരക്കാരിൽ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പദ്ധതി തടസപ്പെടുത്താതെ പ്രതിഷേധാമാകാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിനെതിരെ 14-ാം ദിവസവും സമരം ശക്തമായി തുടരുകയാണ്.  സമരക്കാർ കടൽമാർഗവും കരമാർഗവും തുറമുഖം ഉപരോധിച്ചു. അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാനം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖം -പ്രാദേശിക കൂട്ടായ്മ ഇന്ന് കരിദിനം ആചാരിക്കുകയാണ്.
സമരക്കാർ കര മാർഗവും കടൽ മാർഗവും ഒരുപോലെ തുറമുഖം ഉപരോധിച്ചു. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടല്‍ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളില്‍ നിന്നുള്ള സമരക്കാരാണ്  വള്ളങ്ങളില്‍ തുറമുഖത്തെത്തി പ്രതിഷേധിച്ചത് . മറ്റുള്ളവര്‍ ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതി പ്രദേശത്തെത്തി കടലിൽ പ്രതിഷേധിച്ചു. തുടർന്നുള്ള ദിവസങ്ങളിലും സമരരീതികൾ കടുപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാനം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും തുറമുഖ നിർമ്മാണം ഉടൻ പൂർത്തിയാക്കി രാജ്യത്തിനു ഗുണകരമാക്കണമെന്നും ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖം -പ്രാദേശിക കൂട്ടായ്മ ഇന്ന് കരിദിനമായി ആചരിക്കുകയാണ് . രാവിലെ 6 മുതൽ വൈകുന്നേരം 6മണിവരെ വിഴിഞ്ഞം, വെങ്ങന്നൂർ, കോട്ടുകാൽ വില്ലേജുകളിൽ കടകമ്പോളങ്ങൾ സ്വമേധയാ അടച്ചാണ് കരിദിനമായി ആചരിക്കുന്നത്. വിഴിഞ്ഞത്തെ പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ ദിവസം സർക്കാർ വിളിച്ച യോഗത്തിൽ ലത്തീൻ അതിരൂപതാ പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ നാളെ വീണ്ടും യോഗം മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി യോഗം ചേരും.