മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും ക്യാബിനറ്റ് പദവി; സി.പി. സുധാകര പ്രസാദിന് ഉന്നത പദവി നല്‍കും

Jaihind News Bureau
Saturday, August 17, 2019

മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും ക്യാബിനറ്റ് പദവി; സി.പി. സുധാകര പ്രസാദിന് ഉന്നത പദവി നല്‍കും
തിരുവനന്തപുരം: കെ. വേലപ്പന്‍നായരെ ലെയ്‌സണ്‍ ഓഫീസറാക്കി നിയമിച്ചതിന് പിന്നാലെ അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ കേരളത്തിന്റെ അഡ്വ. ജനറലാണ്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരാകുന്നതും നിയമോപദേശം നല്‍കുക എന്നതുമാണ് ഇദ്ദേഹത്തിന്റെ ചുമതല. വേലപ്പന്‍ നായരെ ലെയ്‌സണ്‍ ഓഫീസറാക്കിയതോടെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്ന തോന്നലില്‍ നിന്നായിരിക്കാം അഡ്വ. ജനറലിന് ഇപ്പോള്‍ ക്യാബിനറ്റ് പദവി കൂടി നല്‍കുന്നത്. നിയമസഭാ സമ്മേളനത്തില്‍ പ്രതിനിധിയായി ഇദ്ദേഹത്തിനു പങ്കെടുക്കാം. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റാന്‍ഡിങ് കൗണ്‍സിലിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേസുകളില്‍ ഏതെല്ലാം അഭിഭാഷകര്‍ ഹാജരാകണമെന്നു തീരുമാനിക്കുന്നതും അഡ്വ.ജനറലാണ്. 5 വര്‍ഷമാണ് കാലാവധി.അറ്റോണിയുമുണ്ട്.