അമിത് ഷായെയും ബിജെപിയെയും പുകഴ്ത്തി തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി.ദിവാകരൻ

Jaihind Webdesk
Tuesday, March 5, 2019

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരൻ വിവാദത്തിൽ. ചാനൽ ചർച്ചക്കിടെ മോദിയെയും അമിത്ഷായെയും പ്രശംസിച്ച് രംഗത്ത് എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കി വിവാദമാക്കിയിരിക്കുന്നത്. ദിവാകരനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്.

2015 മെയ് 29ന് ഒരു ചാനൽ ചർച്ചക്കിടെ സി.ദിവകരാൻ നടത്തതിയ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചച്ചെയ്യുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പവിമർശിക്കുന്നതനിടയിലാണ് മുതിർന്ന സി.പി ഐ നേതാവ് മോദിയെയും അമിതാഷായെയും വാനോളം പുകഴ്ത്തിയത്. എൽ.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് വളയൽ സമരത്തെ നേരിടാൻ നിങ്ങൾ പട്ടാളത്തെ വിളിച്ചില്ലേ എന്ന് ചർച്ചയിൽ പങ്കെടുത്ത അജയ് തറയിലിനോട് ചോദിച്ച ദിവാകരൻ ഇപ്പോൾ പട്ടാളം നിങ്ങളോടൊപ്പം ഇല്ലെന്നും പറഞ്ഞു. ഇപ്പോൾ ആൺപിളേളരാണ് കേന്ദ്രം ഭരിക്കുന്നതെന്നായിരുന്നു ദിവാകന്‍റെ അടുത്ത പ്രതികരണം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദിവാകരന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ബി.ജെ. പിയെ പുകഴ്ത്തിയുളള പ്രസ്താവനയും വീണ്ടും വിവാദമായിരിക്കുന്നത്. ദിവാകരന് എതിരെ ട്രോളുകളുടെ പ്രവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ദിവാകരൻ ഉള്ളപ്പോൾ തിരുവനന്തപുരത്ത് ഇനി ബി.ജെ.പിക്ക് വേറെ സ്ഥാനാർത്ഥി വോണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. വിടുവായത്തിന്‍റെ പേരിൽ നേരത്തെയും പേര് കേട്ട ആളാണ് സി.പി.ഐ യിലെ മുതിർന്ന നേതാവായ ദിവാകൻ.വി.എസ് മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രി ആയിരിക്കെ അരിയാഹാരത്തിന് പകരം പാലും മുട്ടയും കഴിക്കാൻ ജനങ്ങളെ ഉപദേശിച്ചതും ഇതേ ദിവാകരൻ തന്നെയായിരുന്നു

തിരുവനന്തപുരം മണ്ഡലത്തിൽ ദിവാകരന്‍റെ ബി. ജെ.പി സ്തുതിയും എതിരാളികൾ പ്രചരണ വിഷയമാക്കുമെന്ന കാര്യം ഉറപ്പാണ്.കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലെ പേമെന്‍റ് സീറ്റ് വിവാദത്തിന്‍റെ പേരിൽ പാർട്ടി അച്ചടക്ക നടപടി നേരിട്ട ആൾ കൂടിയാണ് ദി.ദിവാരകൻ