കൊവിഡില്‍ വലയുന്നവര്‍ക്ക് ഭക്ഷണപ്പൊതി ; യൂത്ത് കോണ്‍ഗ്രസ് ടൂള്‍കിറ്റെന്ന് ശ്രീനിവാസ് ; നദ്ദയെ ടാഗ് ചെയ്ത് ട്വീറ്റ്‌

Jaihind Webdesk
Sunday, May 30, 2021

ന്യൂഡല്‍ഹി :  കോണ്‍ഗ്രസിനെതിരായ ബിജെപിയുടെ വ്യാജടൂള്‍ക്കിറ്റ് ആരോപണത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്. കൊവിഡ് രോഗികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് ടൂള്‍ക്കിറ്റ് തയ്യാറാക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ടീറ്റ്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റുണ്ടാക്കിയെന്ന് ബിജെപി ദേശീയ വക്താവ് സാംപിത് പാത്രയാണ് ആരോപണം ഉന്നയിച്ചത്. സാംപിത് പാത്രയുടെ ആരോപണം വ്യാജമെന്ന് ട്വിറ്റർ കണ്ടെത്തി. പ്രസ്താവന വ്യാജമായി നിർമിച്ചതാണെന്ന് നിരവധി ഫാക്ട് ചെക്ക് വെബ്സൈറ്റുകളും നേരത്തെ കണ്ടെത്തിയിരുന്നു.