കൊച്ചിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല, യാത്രക്കാർക്ക് പരിക്ക്

Jaihind Webdesk
Saturday, September 18, 2021

 

കൊച്ചിയിൽ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെ കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തിന് സമീപമാണ് ബസുകൾ കൂട്ടിയിടിച്ചത്. എതിർ ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസുകൾ ഇടിച്ചതിനെ തുടർന്ന് പശ്ചിമ കൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസ് നാവികസേനാ ചുറ്റുമതിലിലിന്‍റെ ഇരുമ്പ് ഷീറ്റ് മറ തകർത്തു. നാവികസേനയുടെ കോമ്പൗണ്ടിലേക്ക് ബസ് ഇടിച്ചുകയറി. ഇരു ബസുകളിലെ ഡ്രൈവർമാർക്കും ഏതാനും യാത്രക്കാർക്കും പരിക്ക് പറ്റിയിട്ടുണ്ട്.