യാത്ര ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം : ബസ് ചാർജ് മിനിമം 10 രൂപ

Jaihind Webdesk
Wednesday, April 20, 2022

സംസ്ഥാനത്ത് യാത്ര ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ബസ് ഓട്ടോ ടാക്സി  നിരക്കുകള്‍ ഉയർത്തുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ബസ് ചാർജ് മിനിമം 10 രൂപയായി ഉയരും. കിലോമീറ്ററിന് 1 രൂപ നിരക്കില്‍ ഈടാക്കും. ഓട്ടോക്ക് മിനിമം തുക 30 ആയി ഉയർത്തി.

വർധിക്കുന്ന ഇന്ധന വിലയില്‍ കെഎസ്ആർടിസിയും പ്രൈവറ്റ് സർവീസുകളും നഷ്ടത്തിലായ സാഹചര്യത്തിലാണ് ചാർജ് വർധന. ചാർജ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രൈവറ്റ് ബസുടമകള്‍ സമരം നടത്തിയിരുന്നു. നിരക്ക് വർധപ്പിക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. അവശ്യ സാധനങ്ങളുടെും ഇന്ധനത്തിന്‍റെയും പാചകവാതകത്തിന്‍റെയും വിലയ്ക്കൊപ്പം പൊതുഗതാഗതത്തിനും നിരക്ക്  ഉയരുന്നത് കൊവിഡില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന സാധാരണക്കാർക്ക്  തിരിച്ചടിയാണ്.