കോഴിക്കോട് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് അപകടം ; രണ്ട് പേർ മരിച്ചു

Jaihind Webdesk
Sunday, September 26, 2021

കോഴിക്കോട് : നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം രണ്ടായി. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക് (22) സലീം എന്നിവരാണ് മരിച്ചത്. കോഴിക്കോട് പൊറ്റമലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. സ്ഥലത്ത് പൊലീസ്‌ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.