മോദി സർക്കാരിന്‍റെ നിലനില്‍പ്പിനായുള്ള ബജറ്റ്: രൂക്ഷ വിമർശനവുമായി ഗൗരവ്‌ ഗൊഗോയ് | VIDEO

Wednesday, July 24, 2024

 

ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ ബജറ്റിനെതിരെ കോണ്‍ഗ്രസിന്‍റെ ലോക്സഭാ ഉപനേതാവ് ഗൗരവ്‌ ഗൊഗോയ്. തികച്ചും അന്യായമായ ബജറ്റാണിതെന്നും നിലനില്‍പ്പിനായുള്ള മോദി സർക്കാരിന്‍റെ ശ്രമമാണ് ബജറ്റില്‍ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന് മുന്നിലെ ഇന്ത്യാ സഖ്യ എംപിമാരുടെ പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളുടെയും ആശങ്കകൾ അവഗണിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാൻ നിരാശരായ ഒരു സർക്കാര്‍ നടത്തുന്ന തീവ്രശ്രമമാണിത്. സംസ്ഥാനങ്ങളുടെ പ്രാദേശിക ആവശ്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ്  ഇന്ത്യാ സഖ്യം പ്രതിഷേധിക്കുന്നത്” – ഗൗരവ്‌ ഗൊഗോയ് പറഞ്ഞു.